Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vehicle

Thrissur

പോ​ലീ​സ് പി​ടി​ച്ചി​ട്ട വാ​ഹ​നം നാ​ട്ടു​കാ​ർ​ക്ക് ദു​രി​തം

വ​ട​ക്കാ​ഞ്ചേ​രി: പോ​ലീ​സ് പി​ടി​ച്ചി​ട്ട വാ​ഹ​നം നാ​ട്ടു​കാ​ർ​ക്ക് ദു​രി​തം സ​മ്മാ​നി​ക്കു​ന്നു. വ​ട​ക്കാ​ഞ്ചേ​രി പ​ഴ​യ റെ​യി​ൽ​വേ ഗേ​റ്റ് റോ​ഡി​ലാ​ണ് മ​ണ​ൽ​ക​ട​ത്തി​യ ലോ​റി പോ​ലീ​സ് പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് നി​ര​വ​ധി ക​ട​ക​ളാ​ണ്സ്ഥി​തി​ചെ​യ്യു​ന്ന​ത്. ടി​പ്പ​ർ ലോ​റി​യി​ൽ പൊ​ന്ത​ക്കാ​ട് ക​യ​റി​കി​ട​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി​ത​വ​ണ ലോ​റി മാ​റ്റാ​ൻ അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു വി​ഭാ​ഗം​ ഉ​ട​ൻ ഇ​ട​പെ​ട്ട് ലോ​റി നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് വ്യാ​പ​രി​ക​ളും നാ​ട്ടു​കാ​രും പ​റ​ഞ്ഞു.

Kerala

ജാ​സ്‌​ലി​യ​യു​ടെ മ​ര​ണം: വാ​ഹ​നം ക​ണ്ടെ​ത്തി, ഡ്രൈ​വ​ർ ഒ​ളി​വി​ൽ

കൊച്ചി: അങ്കമാലിയില്‍ ജാസ്‌ലിയ ജോണ്‍സനെ ഇടിച്ച വാഹനം ഓടിച്ചയാളെ കണ്ടെത്താനായില്ല. അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്‍റേതാണ് അപകടമുണ്ടാക്കിയ വാഹനം.

മഹീന്ദ്ര എക്‌സ് യുവി വാഹനം ഓടിച്ചിരുന്നത് ജോര്‍ജ് തോമസിന്‍റെ മകന്‍ ഡോ. സിറിയക് ആണെന്നു പോലീസ് പറയുന്നു. വാഹനം ആലപ്പുഴ തുറവൂരില്‍നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍, സിറിയക്കിനെ കണ്ടെത്തിയിട്ടില്ല.

ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിനു സമീപം ജാസ്‌ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്‌ലിയയുടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.

പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു.

ജാസ്‌ലിയയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള രോഗിക്കും വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലേക്കും നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷന്‍ ഓഫ് കേരളയിലേക്കും കൈമാറി. ഇന്നു വൈകുന്നേരം മൂന്നിനാണ് ജാസ്‌ലിയയുടെ സംസ്‌കാരം.

Kerala

പത്തനംതിട്ട കളക്ടറുടെ വാഹനത്തിൽ വന്നിടിച്ച കാർ ഡ്രൈവർക്കെതിരെ കേസ്

കോ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്‌​ട​ർ എ​സ്.​ പ്രേം കൃ​ഷ്ണ​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സംഭവത്തിൽ എതിർദിശയിൽ വന്നിടിച്ച കാർ ഡ്രൈവർക്കെതിരെ കേസ്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്

അപകടത്തിൽ കളക്ടർ ഉൾപ്പെടെ മൂന്ന് പേർ ചികിത്സയിലാണ്. കോ​ന്നി​യി​ൽ വ​ച്ച് മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ക​ള​ക്ട​റു​ടെ വാ​ഹ​നം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

കളക്ടർക്കു പുറമേ ഗ​ൺ​മാ​ൻ മ​നോ​ജ്, ഡ്രൈ​വ​ർ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർക്കാണ് പരിക്കേറ്റത്.

District News

നി​യ​ന്ത്ര​ണം വി​ട്ട​കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു

പൂ​ഞ്ഞാ​ർ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡി​ന് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചേ​ർ​പ്പു​ങ്ക​ൽ സ്വ​ദേ​ശി​നി അ​നു സി​ജോ (30), മ​ക​ൾ ജെ​ന്ന സി​ജോ (മൂ​ന്ന്), ഗി​രി​ജാ ബാ​ബു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ന്നോ​ന്നി ഏ​ന്ത​യാ​ർ റോ​ഡി​ൽ ത​കി​ടി കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പ​ത്തെ വ​ള​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ത​കി​ടി പ​ള്ളി​യി​ലെ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങ​വെ​യാ​ണ് അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ 50 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കാ​ണ് പ​തി​ച്ച​ത്. പ​രി​ക്കേ​റ്റ ഗി​രി​ജാ ബാ​ബു​വി​നെ പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ ചേ​ർ​പ്പു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

പാ​ലാ: വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ല്‍ പ​രിക്കേ​റ്റ മൂ​ന്ന് പേ​രെ ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പാ​ലാ​യി​ല്‍ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു പ​രിക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​ന്‍ പു​ലി​യ​ന്നൂ​ര്‍ സ്വ​ദേ​ശി അ​ഖി​ലേ​ശ്വ​ര​ന്‍ (14), ഇ​ന്ന​ലെ ഉ​ച്ച​ക്ക് പൈ​ക​യി​ല്‍ ബൈ​ക്കും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു പ​രു​ക്കേ​റ്റ കാ​ഞ്ഞി​ര​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ ജോ​ജോ (46) ജോ​ഹ​ന്‍ (എ​ട്ട്) എ​ന്നി​വ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

International

പ​ല​സ്തീ​ൻ പൗ​ര​നെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ച് വീ​ഴ്ത്തി ഇ​സ്ര​യേ​ൽ സൈ​നി​ക​ൻ

വെ​സ്റ്റ് ബാ​ങ്ക്: വ​ഴി​യ​രി​കി​ൽ പ്രാ​ർ​ഥി​ക്കു​ക​യാ​യി​രു​ന്ന പ​ല​സ്തീ​ൻ സ്വ​ദേ​ശി​യെ ആ​യു​ധ​ധാ​രി​യ ഇ​സ്ര​യേ​ലി സൈ​നി​ക​ൻ വാ​ഹ​നം ഇ​ടി​പ്പിച്ച് വീഴ്ത്തി. പ​ല​സ്തീ​നി​ലെ വെ​സ്റ്റ് ബാ​ങ്കി​ലാ​ണ് സം​ഭ​വം. എ​ന്നാ​ൽ വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റി​യ യു​വാ​വ് മു​ൻ സൈ​നി​ക​നാ​ണെ​ന്നും ഇ​യാ​ളു​ടെ സൈ​നി​ക സേ​വ​നം നേ​ര​ത്തെ ത​ന്നെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്ന​ത​യും ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു.

ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​തി​നാ​ൽ ഇ​സ്ര​യേ​ൽ പൗ​ര​ന്‍റെ ആ​യു​ധം ക​ണ്ടു​കെ​ട്ടി​യ​താ​യും ഇ​സ്ര​യേ​ൽ സൈ​ന്യം പ​റ​ഞ്ഞു. ദൃ​ശ്യ​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ സൈ​നി​ക​ൻ സി​വി​ലി​യ​ൻ വ​സ്ത്ര​മാ​യി​രു​ന്നു ധ​രി​ച്ചി​രു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ണ്. ഇ​യാ​ൾ പി​ന്നീ​ട് പ​ല​സ്തീ​ൻ പൗ​ര​ന് നേ​ർ​ക്ക് ആ​ക്രോ​ശി​ക്കു​ക​യും പ്ര​ദേ​ശം വി​ട്ടു​പോ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം ഇ​സ്ര​യേ​ൽ സൈ​നി​ക​ൻ കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന​യുെ​ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം വെ​സ്റ്റ് ബാ​ങ്കി​ൽ പ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ വ​ർ​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്.

Kerala

ഗൂ​ഗി​ൽ മാ​പ്പ് ച​തി​ച്ചു; യു​വാ​ക്ക​ളു​ടെ വാ​ഹ​നം ക​നാ​ലി​ലേ​ക്ക് ച​രി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ഗൂ​ഗി​ള്‍ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം ക​നാ​ലി​ലേ​ക്ക് ച​രി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം വ​ര്‍​ക്ക​ല താ​ഴെ വെ​ട്ടൂ​രി​ലാ​ണ് സം​ഭ​വം.

കൊ​ല്ല​ത്തു നി​ന്നും ഒ​രു സ​ത്ക്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ര്‍. ര​ണ്ട് പേ​രാ​യി​രു​ന്നു വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി എ​ത്തി​യ​പ്പോ​ഴാ​ണ് സ്‌​കോ​ര്‍​പി​യോ ക​നാ​ലി​ലേ​ക്ക് തെ​ന്നി മാ​റി​യ​ത്.

ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വാ​ഹ​നം ക​യ​റി​ട്ട് കെ​ട്ടി​വ​ലി​ച്ചെ​ങ്കി​ലും ഉ​യ​ര്‍​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ക്രെ​യി​ന്‍ എ​ത്തി​ച്ച് വാ​ഹ​നം ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു.

National

അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ ക​ന്ന​ഡ ന​ടി ദി​വ്യ സു​രേ​ഷി​ന്‍റേ​ത്; വാ​ഹ​നം പോലീസ് പി​ടി​ച്ചെ​ടു​ത്തു

 

ബംഗ​ളൂ​രു: ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന മൂ​ന്ന് പേ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ ക​ന്ന​ഡ ന​ടി ദി​വ്യ സു​രേ​ഷി​ന്‍റേ​താ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഈ ​മാ​സം നാ​ലി​ന് പു​ല​ർ​ച്ചെ ബൈ​താ​ര​യ​ണ​പു​ര​യി​ലെ നി​ത്യ ഹോ​ട്ട​ലി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​ർ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ കി​ര​ൺ, അ​നു​ഷ, അ​നി​ത എ​ന്നി​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്കും പ​രു​ക്കേ​റ്റു. ഇ​വ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് വാ​ഹ​നം ദി​വ്യ സു​രേ​ഷി​ന്‍റേ​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. അ​പ​ക​ട​സ​മ​യ​ത്ത് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് ദി​വ്യ ത​ന്നെ​യാ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​താ​യി ട്രാ​ഫി​ക് വെ​സ്റ്റ് ഡി​സി​പി അ​നൂ​പ് ഷെ​ട്ടി അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തി​ന​നു​സ​രി​ച്ച് കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ വ്യ​ക്ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

പോ​ലീ​സി​നെ വാ​ഹ​നം ഇ​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

 

 

മ​ല​പ്പു​റം: പോ​ലീ​സി​നെ വാ​ഹ​നം ഇ​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്ന് പേ​ർ പി​ടി​യ​ൽ. ക​ക്കൂ​സ് മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ വാ​ഹ​ന​മാ​ണ് പോ​ലീ​സി​നെ ഇ​ടി​ച്ച് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച​ത്. ഇ​വ​രെ 35 കി​ലോ​മീ​റ്റ​ർ പി​ന്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തി​രൂ​ർ, താ​നൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സി​ന്‍റെ സം​യു​ക്ത ഓ​പ്പ​റേ​ഷ​നി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ചാ​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി(25), അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി ഫൗ​സാ​ൻ(25), ക​ടു​ങ്ങ​പു​രം സ്വ​ദേ​ശി ജം​ഷീ​ർ(25) എ​ന്നി​വ​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. തി​രൂ​ർ ടൗ​ണി​ൽ തി​രൂ​ർ പോ​ലീ​സ് പ​തി​വ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വേ​യാ​ണ് ക​ക്കൂ​സ് മാ​ലി​ന്യ​വു​മാ​യി ഒ​രു വാ​ഹ​നം ക​ട​ന്നു​വ​ന്ന​ത്. ഇ​തി​നെ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​ർ​ത്താ​തെ മു​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വാ​ഹ​ന​ത്തെ പോ​ലീ​സ് പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. കൈ ​കാ​ണി​ച്ച് നി​ർ​ത്താ​ൻ ശ്ര​മി​ച്ച എ​സ്‌​ഐ​യ്ക്ക് നേ​രെ വാ​ഹ​നം ഓ​ടി​ച്ചു ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. വാ​ഹ​ന​ത്തി​ന് ന​മ്പ​ർ പ്ലേ​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ചാ​ലി​യ​ത്ത് വ​ച്ചാ​ണ് പോ​ലീ​സ് ഈ ​വാ​ഹ​ന​ത്തെ പി​ടി​കൂ​ടു​ന്ന​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up